നൂ കാംപ്: ബാഴ്സലോണയില്‍ നിന്ന് വമ്പന്‍ തുകയ്ക്ക് പി എസ് ജിയിലേക്ക് മാറിയ സൂപ്പര്‍ താരംത്തിന് ക്ലബ് മാറ്റത്തില്‍ പശ്ചാത്താപമുണ്ടെന്നും ബാഴ്സയിലേക്ക് തന്നെ തിരിച്ചു വരുവാനുള്ള കഠിന പരിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍. തിരിച്ചു വരവിന് വേണ്ടി താരത്തിന്റെ ഏജന്റുമാര്‍ നിരന്തരം സ്പാനിഷ് വമ്പന്മാരെ വിളിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
പി എസ് ജിയിലേക്ക് മാറിയപ്പോള്‍ തന്നെ നെയ്മര്‍ ഉള്‍പ്പെട്ട പി എസ് ജി, ലീഗ് 1, കോപ്പെ ഡി ഫ്രാന്‍സ്, കോപെ ഡി ലാ ലിഗ എന്നീ കിരീടങ്ങള്‍ നേടിയിരുന്നു. 2017-18 സീസണില്‍ ലീഗ് 1 ല്‍ 19 ഗോളടിച്ച താരം 13 ഗോളുകള്‍ക്ക് അവസരം ഒരുക്കി. ചാംപ്യന്‍സ് ലീഗില്‍ ആറ് ഗോളും മൂന്ന് അസിസ്റ്റുമായിരുന്നു താരത്തിന്റെ നേട്ടം.222 മില്യണ്‍ യൂറോയ്ക്കാണ് ബാഴ്സലോണയില്‍ നിന്ന് പി എസ് ജിലേക്ക് നെയ്മര്‍ ചേക്കേറിയത്. 2020 സീസണിലേക്ക് 160 മില്യണ്‍ യൂറോ ആണ് താരത്തിന്റെ മൂല്യം.
പക്ഷേ പി എസ് ജി ഇപ്പോഴത്തെ മുന്‍ നിരതാരമായി എംബാപ്പെയെ വാഴ്ത്തുന്നത് താരത്തിന് അവിടെ മടുക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലോക ഫുട്ബോളിലെ അടുത്ത സൂപ്പര്‍ താരമെന്ന് വിശേഷിക്കപ്പെടുന്ന കളികാരനാണ് ഫ്രാന്‍സിന്റെ യുവഫുട്ബോളര്‍ കയലിയന് എംബാപ്പെ. നിലവില്‍ 20 വയസ് മാത്രം പ്രായമുള്ള എംബാപ്പെ, ഈ ചെറുപ്രായത്തിനുള്ളില്‍ ലോകകപ്പ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. 20 വയസിനുള്ളില്‍ ഏറ്റവുമധികം കരിയര്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി. തന്റെ കരിയറില്‍ ഇത് വരെ 73 ഗോളുകളാണ് എംബാപ്പെ സ്വന്തമാക്കിയിട്ടുള്ളത്. ഇരുപത് വയസെത്തിയപ്പോളേക്കും 59 ഗോളുകള്‍ അക്കൗണ്ടിലുണ്ടായിരുന്ന ബ്രസീല്‍ ഇതിഹാസ താരം റൊണാള്ഡോയേയാണ് എംബാപ്പെ മറികടന്നത്.
Post Your Comments