മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ തോക്കുചൂണ്ടി പലചരക്ക് സാധനങ്ങളും പണവും കവർന്നു തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യ അയനിക്കല്‍ എന്ന സ്ഥലത്ത് ഇന്നലെ മാവോയിസ്റ്റുകളെത്തി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്ബതംഗ സംഘമാണെത്തിയതെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പി.എസ്. ഫിലിപ്പിന്റെ കടയില്‍ എത്തിയ സംഘം തോക്ക് ചൂണ്ടി കടയില്‍ നിന്ന് 1200 രൂപയും പലചരക്ക് സാധനങ്ങളും എടുത്തുകൊണ്ട് പോയി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തു. സി.പി.ഐ മാവോയിസ്റ്റ് കമ്ബനി ഏരിയാ കമ്മിറ്റിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍. ഇൗയിടെ തൊണ്ടര്‍നാട്ടിലും തവിഞ്ഞാല്‍ 44 ലും സായുധരായ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഈ സംഭവങ്ങളില്‍ യു.എ.പി.എ നിയമ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അതിനിടയിലാണ് ഇന്നലെ വീണ്ടും സായുധരായ മാവോയിസ്റ്റ് സംഘം എത്തിയത്.
Post Your Comments