ജാവ ബൈക്കുകളുടെ ബുക്കിങ് നിര്‍ത്തി

ജാവ ബൈക്കുകളുടെ ബുക്കിങ് നിർത്തി. ഡിസംബർ 25 മുതലാണ് ബൈക്കുകളുടെ ബുക്കിങ് താത്കാലികമായി നിർത്തിവെച്ചത്. സെപ്റ്റംബര്‍ വരെ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട ബൈക്കുകള്‍ വിറ്റഴിഞ്ഞ സാഹചര്യത്തിലാണ്  ബുക്കിങ് നിര്‍ത്തിയതെന്നു കമ്പനി അറിയിച്ചു

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവ ഇന്ത്യയിൽ മടങ്ങി എത്തുന്നത്. ഇതിൽ ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.  മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക്ക് ലെജന്‍ഡ് ആണ് ജാവയെ 22 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിരത്തിലെത്തിച്ചത്.  ജാവയ്ക്കു ലഭിച്ച വരവേല്‍പ് പ്രതീക്ഷകള്‍ക്കപ്പുറമാണെന്നും ആദ്യ ബാച്ച്‌ ബൈക്കുകള്‍ മാര്‍ച്ചില്‍ തന്നെ ഉടമസ്ഥര്‍ക്കു കൈമാറുമെന്നും ക്ലാസിക് ലജന്‍ഡ്‌സ് സഹസ്ഥാപകന്‍ അനുപം തരേജ അറിയിച്ചു.

Share
Leave a Comment