ഛത്തീസ്ഗഢ്: എഴുത്തും വായനയും അറിയാത്ത മന്ത്രിക്ക് സത്യപ്രതിജ്ഞാ വേളയില്‍ സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍. ഛത്തീസ്ഗഢ് മന്ത്രിസഭയിലെ മന്ത്രിയായ കവാസി ലഖ്മയ്ക്കാണ് സംസ്ഥാന ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ സത്യവാചകം വായചിച്ചു നല്കി സഹായിച്ചത്.
ഡിസംബര്‍ 17 ന് അധികാരമേറ്റ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍ ഒമ്പത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ചയാണ് വികസിപ്പിച്ചത്. ഇതിലൊരാളായാണ് ലഖ്മയും മന്ത്രിസഭയിലെത്തിയത്. എന്നാല്‍ സത്യപ്രതിജ്ഞാ വേളയില്‍ ഗവര്‍ണര്‍ ആദ്യവാചകം ചൊല്ലി കൊടുത്തെങ്കിലും തുടര്‍ന്ന് വായിക്കാന്‍ ലഖ്മയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇത് മനസ്സിലാക്കിയ ഗവര്‍ണര്‍ തന്നെ ബാക്കി വായിച്ചു കൊടുത്ത് അദ്ദേഹത്തെ സഹായിക്കുകയായിരുന്നു.
‘പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.. സ്കൂളിലൊന്നും പോയിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി എനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് തന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ എന്നെ ഇഷ്ടപ്പെടുന്നു. ഈശ്വരന് തനിക്ക് ബുദ്ധി നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയില്‍ ഭരണം കാഴ്ച വെക്കാനാവുമെന്നും ലഖ്മ പറയുന്നു. അതേസമയം ഇരുപത് കൊല്ലമായി നിയമസഭാംഗമായി തുടരുന്ന തനിക്കെതിരെ അഴിമതിയാരോപണം ഒന്നും തന്നെ ഉയര്‍ന്നിട്ടില്ലെന്നും ലഖ്മ കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഒരു മന്ത്രിയുടെ ഉത്തരവാദിത്തവും കടമയും നിര്‍വഹിക്കാന്‍ എഴുത്തും വായനയും അറിയണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ചത്തീസ്ഗഢിലെ കോണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ കവാസി ലഖ്മയുടെ അഭിപ്രായം.
Post Your Comments