ബാഗ്ദാദ്: ക്രിസ്മസ് രാത്രിയില്‍ ഇറാഖിലെ യു.എസ് സൈനികരെ ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്രിസ്മസ് ആഷോഷങ്ങളോടനുബന്ധിച്ചാണ് ട്രംപ് സൈനികരെ കാണാനെത്തിയത്. അതേസമയം ഭരണം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ട്രംപ് ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിക്കുന്നത്. പ്രഥമ വനിത മെലാനിയ ട്രംപും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അപ്രതീക്ഷിതമായി എത്തിയതു കൊണ്ടുതന്നെ വളരെ ആശ്ചര്യത്തോടെയാണ് സൈനികര്‍ ട്രംപിനെ വരവേറ്റത്. മൂന്ന് മണിക്കൂറിലധികം സമയം സൈനികരുമായി ചെലവഴിച്ച ട്രംപ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. അതേസമയം സിറിയയിലെ നിന്ന് പിന്‍വാങ്ങാനുള്ള അമേരിക്കയുടെ തീരുമാനത്തെ ട്പംപ് ന്യായീകരിച്ചു. കൂടാതെ സിറിയന്‍ വിഷയത്തില്‍ അമേരിക്കയെക്കാള്‍ കൂടുതല്‍ ഇടപെടാന്‍ സാധിക്കുക മറ്റു രാജ്യങ്ങള്‍ക്കാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ സ്ഥിരമായി തുടരാന്‍ ഒരു കാലത്തും അമേരിക്കക്ക് പദ്ധതിയുണ്ടായിരുന്നില്ലെന്നം പിന്‍വാങ്ങാനുള്ള സമയം അതിക്രമിച്ചെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഇറാഖ് പ്രധാനമന്ത്രി അദല്‍ അബ്ദേല്‍ മഹ്ദിയുമായി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് റദ്ദാക്കി. എന്നാല്‍ അദ്ദേഹവുമായി ട്രംപ്് ഫോണിലൂടെ സംസാരിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സൈനികര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച ശേഷമാണ് ട്രംപും മെലാനിയയും മടങ്ങിയത്. സൈനികര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കാനും അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ട്രംപ് മറന്നില്ല.
Post Your Comments