ചക്കരക്കല്ല് : മണ്മറഞ്ഞ പ്രശസ്ത സംഗീതജ്ഞന് വി.ദക്ഷിണാമൂര്‍ത്തിയുടെ സ്മരണയ്ക്കായ നിര്‍മ്മിച്ച സ്മാരക മ്യൂസിയം 28 ന് വൈകീട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ ചക്കരരക്കല്ലിലാണ് സ്മാരക മ്യൂസിയം പണികഴിപ്പിച്ചത്. പി.ആര് കുമാര കേരളവര്‍മ്മ ദക്ഷിണാമൂര്‍ത്തി അനുസ്മരണ സ്മാരക പ്രഭാഷണം നടത്തും. കല്ല്യാണി ദക്ഷിണാമൂര്‍ത്തി മുഖ്യ അതിഥിയായിരിക്കും.
ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി സംഗീത പുരസ്കാരം താമരക്കാട് ഗോവിന്ദന് നമ്പൂതിരിക്ക് സമ്മാനിക്കും. കേരള ടൂറിസം പ്രമോഷന് കൗണ്‍സില്‍ 50 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ചതാണ് സ്മാരകം.
Post Your Comments