ഇംഗ്‌ളണ്ടിലെ ബെര്‍മിങ്ഹാം റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഭവനരഹിതരായവര്‍ക്ക് ക്രിസ്മസ് വിരുന്നൊരുക്കി സിഖ് സന്നദ്ധ സംഘടന. ക്രിസ്മസ് രാത്രിയില്‍ വീടില്ലാത്ത 200 പേര്‍ക്കാണ് മിഡ്‌ലാന്‍ഡ് ലങ്കാര്‍ സേവാ സൊസൈറ്റി എന്ന സിഖ് സംഘടന വിരുന്ന് സംഘടിപ്പിച്ചത്.
ബര്‍മിങ്ഹാം റെയില്‍വേ സ്റ്റേഷന്റെ ഒരു ഭാഗത്തായി താല്‍ക്കാലികമായ ഭക്ഷ്യശാല ഒരുക്കി സംഘടനാപ്രവര്‍ത്തകര്‍ അതിഥികളെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു . സംഘടനാ നേതാക്കളായ രന്ധീര്‍ സിംഗ് ഹീര്‍, പംജിത് സിംഗ് എന്നിവര്‍ വിരുന്നിന് നേതൃത്വം നല്‍കി. വിരുന്നിനെത്തിയ അതിഥികള്‍ വളരെയധികം സന്തുഷ്ടരായിരുന്നെന്ന് ഇവര്‍ പറഞ്ഞു. ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ആരും തിരിഞ്ഞുനോക്കാതെ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ കഴിഞ്ഞവര്‍ക്കാണ് രുചികരമായ വിഭവങ്ങള്‍ അടങ്ങിയ വിരുന്ന് ലഭിച്ചത്.
ക്രിസ്മസിന് ഇത്തരത്തിലൊരു വിരുന്ന സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലാണ് ക്രിസ്മസിന്റെ യഥാര്‍ത്ഥ തത്വം അടങ്ങിയിരിക്കുന്നതെന്നും രന്ധീര്‍സിംഗ് ചൂണ്ടിക്കാട്ടി. തക്കാളി സൂപ്പ് വറുത്ത പച്ചക്കറികള്‍ കേക്ക് തുടങ്ങിയവ ഉള്‍പ്പെടുത്തിയ സസ്യാഹാരവിരുന്നുമുണ്ടായിരുന്നു. വിരുന്നു മാത്രമല്ല വിരുന്നിനെത്തിയവര്‍ക്ക് സാന്താക്ലോസിന്റെ കയ്യില്‍നിന്നും പാരിതോഷികവും ലഭിച്ചു തണുപ്പുകാലത്ത് ഉപകരിക്കുന്ന കമ്പിളി വസ്ത്രങ്ങളാണ് ഇവര്‍ക്ക് ക്രിസ്മസ് ഗിഫ്റ്റ് ആയി നല്‍കിയത്. സംഘടനയിലെ വോളണ്ടിയര്‍മാര്‍ തന്നെയാണ് രുചികരമായ ഭക്ഷണം തയ്യാറാക്കിയതും വിളമ്പിയതും.
പ്രാദേശിക സന്നദ്ധ സംഘടനകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി ക്യൂന്‍സ് അവാര്‍ഡ് നല്‍കി മിഡ്‌ലാന്‍ഡ് ലങ്കാര്‍ സേവാ സൊസൈറ്റിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരിച്ചിരുന്നു. ഇംഗ്ലണ്ടില്‍ 17 നഗരങ്ങളില്‍ കേന്ദ്രീകരിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.
Post Your Comments