ലക്നൗ: ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ് സെനഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിലെ പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ കേസ്. തട്ടിപ്പ്, വ്യാജ രേഖ തയ്യാറാക്കല്‍, വ്യാജ ഒപ്പിടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിരിക്കുന്നത്. ഉന്നാവോയിലെ മാഖി പൊലീസാണ് എഫ് ഐ ആര്‍ തയ്യാറാക്കിരിക്കുന്നത്.കേസിലെ മറ്റ് പ്രതികളായ ശഷി സിങ്, മകന്‍ ശുഭം സിങ് എന്നിവര്‍ക്ക് വേണ്ടി ശഷി സിങിന്റെ ഭര്‍ത്താവ് ഹരിപാല്‍ സിങ് കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തുവെന്ന് പറയുന്ന പെണ്‍കുട്ടി തന്റെ കാമുകനായ അവാദേശ് തിവാരിയുമെത്ത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒളിച്ചോടിയതാണെന്ന് ഹരിപാലിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.പെണ്‍കുട്ടി തിരിച്ചു വന്നാല്‍ തന്റെ മകനുമായി വിവാഹം കഴിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാത്തതിനാലാണ് തന്റെ മകനെയും ഭാര്യയെയും പ്രതിയാക്കിയതെന്നും ഹരിപാല്‍ ആരോപിച്ചു. കൂടാതെ കുട്ടിക്ക് പ്രായ പൂര്‍ത്തിയായില്ലെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജ രേഖകള്‍ തയ്യാറാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments