Latest NewsNewsIndia

ഉന്നാവ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ശരീരത്തില്‍ തീയുമായി ഓടിയത് ഒരു കിലോ മീറ്റര്‍ : രക്ഷിക്കണേ എന്ന് അലറി വിളിച്ചിട്ടും ദുര്‍മന്ത്രവാദിനിയെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍

ലക്‌നൗ : ഉന്നാവ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ശരീരത്തില്‍ തീയുമായി ഓടിയത് ഒരു കിലോ മീറ്റര്‍ , രക്ഷിക്കണേ എന്ന് അലറി വിളിച്ചിട്ടും ദുര്‍മന്ത്രവാദിനിയെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍. മന:സാക്ഷിയെ നടുക്കുന്ന സംഭവമായിരുന്നു വ്യാഴാഴ്ച ഉന്നാവില്‍ നടന്നത്.

Read Also : കൂട്ടബലാത്സംഗം : പരാതി നൽകിയ യുവതിയെ തീവെച്ച് കൊല്ലാൻ ശമിച്ച് പ്രതികൾ , ഞെട്ടിക്കുന്ന സംഭവം നടന്നത് ഉന്നാവിൽ

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു പ്രാണനുംകൊണ്ടാണ് യുവതി ഓടിയത് .ഗൗര ടൗണില്‍നിന്നും ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍വരെയാണ് ശരീരത്തില്‍ തീയുമായി യുവതി ഓടിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ പൊള്ളിയ ശരീരവുമായി സഹായത്തിനു നിലവിളിച്ച് ഓടിയ യുവതിയെ കണ്ടിട്ടും നാട്ടുകാരാരും സഹായിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുര്‍മന്ത്രവാദിനിയെന്നു തെറ്റിദ്ധരിച്ചാണു നാട്ടുകാര്‍ സഹായിക്കാതിരുന്നത്.

പ്രദേശത്തെ ഗ്യാസ് ഗോഡൗണിലെ ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന രവീന്ദ്ര പ്രകാശ് സിങ്ങിനോടു യുവതി മിനിറ്റുകളോളം സംഭവിച്ചതെന്തെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു. താന്‍ ദുര്‍മന്ത്രവാദിനിയല്ലെന്നു ബോധ്യപ്പെടുത്തുന്നതിനായിരുന്നു ശ്രമം. കന്നുകാലികള്‍ക്കുള്ള ഭക്ഷണം തയാറാക്കുന്നതിനിടെയാണ് റോഡില്‍ നിന്ന് അലറിയുള്ള കരച്ചില്‍ കേട്ടതെന്ന് രവീന്ദ്ര പ്രകാശ് സിങ് മാധ്യമങ്ങളോടു പറഞ്ഞു.

ചിലര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പറഞ്ഞു- രവീന്ദ്ര പ്രകാശ് സിങ് വ്യക്തമാക്കി. തന്റെ പിതാവിന്റെ പേരും പെണ്‍കുട്ടി ഇയാളോടു പറഞ്ഞിരുന്നു. അവളുടെ ശരീരത്തില്‍ അഗ്‌നിജ്വാലകളുണ്ടായിരുന്നു. ഇതുകെടുത്തിയ ശേഷമാണ് അധികൃതരെ വിവരമറിയിച്ചതെന്ന് പ്രകാശ് സിങ് പറഞ്ഞു.

ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വ്യാഴാഴ്ച രാവിലെ കോടതിയില്‍ പോകും വഴിയാണ് ഒരു സംഘം ആക്രമിച്ചത്. സംഘത്തിലെ ചിലര്‍ ആദ്യം തലയില്‍ അടിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയത്. തുടര്‍ന്ന് കത്തികൊണ്ട് കഴുത്തില്‍ കുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. ഇതിനുശേഷം അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. യുവതിയെ അക്രമിച്ച അഞ്ചു പേരും പിടിയിലായതായി ഉന്നാവ് എസ്പി വിക്രാന്ത് വീര്‍ അറിയിച്ചു. പീഡിപ്പിച്ചതായി പരാതി നല്‍കിയപ്പോള്‍ കേസില്‍ ഒരാളെ മാത്രമാണു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇയാള്‍ പിന്നീടു ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button