Latest NewsIndia

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍ ഒരുക്കങ്ങളുമായി ബി.ജെ.പി

ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടകൊണ്ട് തിരഞ്ഞെടുപ്പ തന്ത്രങ്ങളുമായി ബി ജെ പി. ഇതിന്റെ ഭാഗമായി പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നതിനായി 17 സംസ്ഥാനങ്ങളിലേക്ക് പ്രചരണ മാനേജര്‍മാരെ നിയോഗിച്ച് ്അമിത് ഷാ. ഇതില്‍ ഗുജറാത്തിലെ നേതാവായ ഗോവര്‍ധന്‍ സദാഫിയക്കാണ് നിര്‍ണായകമായ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

വി.എച്ച്.പി മുന്‍ അധ്യക്ഷന്‍ തൊഗാഡിയയുടെ ഉറ്റ സുഹൃത്തായിരുന്ന സദാഫിയ 2013ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വിടുകയും കേശുഭായ് പട്ടേലിനൊപ്പം സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.പിന്നീട് . ഈ അടുത്ത കാലത്താണ് ഇദ്ദേഹം ബി.ജെ.പിയിലേക്ക് വീണ്ടും തിരികെ എത്തിയത്.

ഓം മാഥുറിന് ഇത്തവണ ഗുജറാത്തിന്റെ ചുമതലയാണ് നല്കിയിരിക്കുന്നത്. രാജസ്ഥാനിലെ പ്രചരണത്തിന് നേതൃത്വം വഹിക്കുന്നതിനായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെയാണ് ഏല്‍പ്പിച്ചു.മറ്റൊരു മന്ത്രിയായ താവര്‍ചന്ദ് ഗെഹ്ലോട്ടിന് ഉത്തരാഖണ്ഡിന്റെ ചുമതലയാണുള്ളത്. ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദര്‍ യാദവ്, അനില്‍ ജയിന്‍ എന്നിവര്‍ യഥാക്രമം ബീഹാര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരളത്തില്‍ നിന്നുള്ള എം.പി വി മുരളീധരന് ആന്ധ്രപ്രദേശിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഹിമാചല്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, പഞ്ചാബ്, തെലങ്കാന, സിക്കിം എന്നിവയിലേക്കും മാനേജര്‍മ്മാരെ നിയോഗിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button