ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. 1459 പേര്‍ക്ക് പരുക്കേറ്റു. 150ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5,600 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും ഇന്‍ഡോനേഷ്യയുടെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. സുനാമിയില്‍ 100 കിലോമീറ്റര്‍ തീരമേഖല തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനും മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനും ശ്രമം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2004 ല്‍ സുനാമി വീശിയടിച്ചതിന്റെ പതിനാലാം വാര്‍ഷികം ആകാന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കേയാണ് ഇന്തോനേഷ്യന്‍ തീരത്ത് വീണ്ടും സുനാമി എത്തിയത്. ഒരു ലക്ഷത്തിലധികം പേര് അന്ന് ഇന്തോനേഷ്യയില്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments