Latest NewsNewsIndiaInternational

സുനാമി മുന്നറിയിപ്പ്: ജപ്പാനിൽ എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ഭൂചലനത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്

ടോക്കിയോ: ജപ്പാനിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി. ഭൂചലനത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, മറ്റ് ആവശ്യങ്ങൾക്കുമായി ഇന്ത്യൻ എംബസിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, ഇമെയിൽ മുഖാന്തരവും എംബസിയുമായി ബന്ധപ്പെടാൻ സാധിക്കും.

ജപ്പാനിലെ വടക്കൻ മേഖലയിലുള്ള നോട്ടോയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിനെ തുടർന്നാണ് ജപ്പാന്റെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയത്. 5 മീറ്റർ ഉയരത്തിൽ വരെ തിരമാലയുണ്ടാകാൻ സാധ്യതയുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

എമർജൻസി നമ്പർ

+81-80-3930-1715 (യാക്കൂബ് ടോപ്നോ)
+81-70-1492-0049 (അജയ് സേത്തി)
+81-80-3214-4734 (ഡിഎൻ ബർൺവാൾ)
+81-80-6229-5382 (എസ് ഭട്ടാചാര്യ)
+81-80-3214-4722 (വിവേക് റത്തീ)

ഇമെയിൽ ഐഡി

[email protected]
[email protected]

Also Read: തെന്നിന്ത്യൻ താരസുന്ദരി വിവാഹിതയാകുന്നു: വരൻ നടൻ, ആശംസയോടെ ആരാധകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button