Latest NewsKerala

വനിതാ മതിലില്‍ കരയോഗാംഗങ്ങള്‍ പങ്കെടുക്കും : എന്‍.എസ്.എസിനെ വെല്ലുവിളിച്ച് ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലില്‍ എന്‍.എസ്.എസ് കരയോഗ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് ആര്‍.ബാലകൃഷ്ണ പിള്ള.
ചട്ടമ്പി സ്വാമിയുടെയും മന്നത്തിന്റെയും കെ കേളപ്പന്റെയും പാരമ്പര്യം സമുദായ നേതൃത്വം മറക്കരുതെന്നും പിളള മുന്നറിയിപ്പ് നല്‍കി.

ബിജെപിയുടെ അയ്യപ്പജ്യോതിയെ പിന്തുണച്ച എന്‍എസ്എസിനെതിരെയാണ് ബാലകൃഷ്ണ പിളള ആഞ്ഞടിച്ചത്. സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആകാം.
ശബരിമലയില്‍ ഇതുവരെ പോയത് ആക്ടിവിസ്റ്റുകളും ചുംബനസമരക്കാരുമാണ്. കുടുംബത്തില്‍ പിറന്ന യുവതികള്‍ മല ചവിട്ടാന്‍ പോകില്ല. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. സര്‍ക്കാരിന് എന്‍എസ്എസുമായി ചര്‍ച്ച നടത്താമായിരുന്നു. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നും പിളള ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button