ചെന്നൈ: ഗര്‍ഭണിയായ യുവതിക്ക് എച്‌ഐവി രക്തം കയറ്റിയെന്ന പരാതിയില്‍ മൂന്നു ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈമാസം മൂന്നിനാണു സംഭവം നടന്നത്. അതേസമയം യുവതിയില്‍ എച്ച്‌ഐവി ബാധ സ്ഥരീകരിച്ചു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് അണുബാധ ഏറ്റിട്ടുണ്ടോ എന്നത് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.
എച്‌ഐവി ബാധയേറ്റ യുവാവിന്റെ രക്തമാണ് ഗര്‍ഭണിക്ക് നല്‍കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി സ്ഥിരീകരിച്ചെങ്കിലും കഴിഞ്ഞ മാസം രക്തം നല്‍കിയപ്പോള്‍ ഇക്കാര്യം യുവാവ് ജീവനക്കാരില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് അധികൃതര്‍ മനസ്സിലാക്കുമ്പോഴേക്കും യുവതിക്ക് രക്തം നല്‍കി കഴിഞ്ഞിരുന്നു.
യുവാവിന്റെ രക്തമെടുത്ത ലാബ് ടെക്‌നീഷ്യന്‍ എച്ച്‌ഐവി പരിശോധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. അതേസമയം എ്ച്ച്‌ഐവി ബാധിതനായ യുവാവിന് ചികിത്സ ഉറപ്പാക്കിയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആര്‍.മനോഹരന്‍ പറഞ്ഞു. കൂടാതെ യുവതിക്കും ഭര്‍ത്താവിനും ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments