KeralaLatest News

ഇനി ഏത് രാഷ്ടീയ കക്ഷിയിലെന്ന് വ്യക്തമാക്കി കെ ബി ഗണേഷ് കുമാര്‍

കൊല്ലം:  അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിയില്‍ എത്തിയതില്‍ അതീവ സന്തോഷമുണ്ടെന്നും കെബി ഗണേഷ് കുമാര്‍ എംഎല്‍എ. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്(ബി)യെ ഇടത് മുന്നണിയിലെടുത്തത് നല്ല തീരുമാനമെന്നും മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നതെന്നും പിതാവായ ആര്‍ ബാലകൃഷ്ണപിളളയും പ്രതികരിച്ചു.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും കേരളാ കോണ്‍ഗ്രസ്(ബി) ക്കുളളതെന്നും അദ്ദേഹം പറഞ്ഞു. നാല് കക്ഷികള്‍ കൂടി ചേരുമ്ബോള്‍ എല്‍ഡിഎഫിന് 47 ശതമാനം വോട്ടാകുമെന്നും ഘടകക്ഷികളുമായുളള ബന്ധം വിപുലമാക്കുമെന്നും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇത് വലിയ വിജയത്തിന് കാരണമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫിന്‍റെ വിപുലീകരണം.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയത വര്‍ദ്ധിപ്പിക്കുന്നതിനായാണ് തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button