ദുബായ്•തീപ്പിടുത്തമുണ്ടായ റെസ്റ്റോറന്റില്‍ നിന്നും ഫര്‍ണിച്ചറുകളും എസിയും അടുക്കള ഉപകരണങ്ങളും മോഷ്ടിച്ച കേസില്‍ ഇന്ത്യന്‍ പ്രവാസി യുവാവിന് 6 മാസം ജയില്‍ ശിക്ഷ.
റെസ്റ്റോറന്റിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ 35 കാരനായ ഇന്ത്യന്‍ പ്രവാസി യുവാവാണ് ശിക്ഷിക്കപ്പെട്ടത്. തീപ്പിടുത്തത്തെത്തുടര്‍ന്ന് താത്കാലികമായി അടച്ച റെസ്റ്റോറന്റില്‍ നിന്നും 12 ഡൈനിംഗ് ടേബിളുകള്‍, 48 കേസേരകള്‍, 6 എ.സികള്‍, ഒരു സ്റ്റവ്, ഒരു മൈക്രോവേവ്, ഒരു ഫ്രീസര്‍ എന്നിവയാണ് ഇയാള്‍ കവര്‍ന്നത്. മറ്റു മൂന്ന് മുന്‍ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു കവര്‍ച്ച. എന്നാല്‍ ഇവര്‍ ഇപ്പോഴും ഒളിവിലാണ്.
മാര്‍ച്ചിലാണ് ഇന്ത്യക്കാരനായ റെസ്റ്റോറന്റ് ഉടമ തീപ്പിടുത്തമുണ്ടായ ഭാഗം അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് വേണ്ടി റെസ്റ്റോറന്റ് അടച്ചിടാന്‍ തീരുമാനിച്ചത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സ്ഥലത്ത് തിരിച്ചെത്തിയ ഉടമ, റെസ്റ്റോറന്റില്‍ നിന്നും ഒരുപാട് സാധനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കവര്‍ച്ചയ്ക്ക് പിന്നില്‍ മുന്‍ ജീവനക്കാരന്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
കേസില്‍ പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി 6 മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments