ബംഗളൂരു : ജെഡിഎസ് നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവെച്ച് കൊല്ലാന്‍ നിര്‍ദ്ദേശിച്ച തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.
ഇതു വലിയ കാര്യമൊന്നുമല്ല. അപ്പോഴത്തെ വികാരത്തില്‍ പറഞ്ഞ് പോയതാണ് അത്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയി. അത് തികച്ചും മാനുഷികം മാത്രമാണ്. ആ അവസ്ഥയില്‍ ഏത് മനുഷ്യനായാലും അങ്ങനെ മാത്രമേ പ്രതികരിക്കൂ. ഏതെങ്കിലും ഒരു പൗരന് പോലും പ്രശ്നത്തിലാണെങ്കില്‍ അതില്‍ എല്ലാം മറന്ന് ഇടപെടുന്നയാളാണ് ഞാന്‍. അത് തന്റെ കൂടെ പ്രശ്നമായി കാണുകയും ചെയ്യും’ കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ഓഡിയോ ക്ലിപ്പ് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.
Post Your Comments