KeralaLatest News

ശബരിമല യുവതീ പ്രവേശനം: ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുന്നത് സിപിഎം എന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുന്നത് സിപിഎം ആണെന്ന ആരോപണവുമായി കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്‍. ശബരിമലയിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ ഇടയ്ക്കിടെ യുവതികളെ കൊണ്ടുവരുന്നത് ഇതിനാണെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പജ്യോതി ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന പരിപാടിയാണ്. ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയില്‍ ഇടയ്ക്കിടെ യുവതികളെ എത്തിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നുള്ള തന്ത്രമാണെന്നും ബി.ജെ.പിയുടെ സമരം തണുത്തിരിക്കുമ്പോഴാണ് യുവതികളെ എത്തിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യുവതികളെ തടയുന്നത് ആര്‍.എസ്.എസുകാരാണെന്ന അഭിപ്രായം അംഗീകരിക്കാനാകില്ല. ഭക്തരെയെല്ലാം ആര്‍.എസ്.എസ്സുകാരായി ചിത്രീകരിക്കുന്നത് എന്തിനാണ്. യുവതികളെ മലകയറാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. യുവതികളെ തിരിച്ചയക്കാന്‍ 144-ന്റെ ആവശ്യവുമില്ല. അതിനാല്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button