ടോക്യോ: ലോക വ്യാപകമായി ഉയര്ന്ന കടുത്ത എതിര്പ്പിനെ തുടര്ന്ന് നിര്ത്തിവെച്ച തിമിംഗില വേട്ട പുനരാരംഭിക്കാനൊരുങ്ങി ജപ്പാന്അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷനില്‍നിന്ന് ജപ്പാന്‍ പിന്മാറുകയും ചെയ്തിട്ടുണ്ട്. അടുത്ത വര്ഷം മുതല് തിമിംഗില വേട്ട വീണ്ടും ആരംഭിക്കുമെന്ന് ജപ്പാന് വ്യക്തമാക്കിയിട്ടുണ്ട്. ലോക വ്യാപകമായി കടുത്ത എതിര്പ്പുകള് ഉയര്ന്നതിനെ തുടന്നാണ് നേരത്തെ ജപ്പാന് ക്രൂരമായ തിമിംഗില വേട്ട നിര്ത്തിവെച്ചിരുന്നത്.
ജപ്പാന്റെ അധികാരപരിധിയിലുള്ള സമുദ്രഭാഗത്തു മാത്രമാണ് തിമിംഗില വേട്ട നടത്തുകയെന്നും അന്റാര്ട്ടിക് മേഖലയില് വേട്ട നടത്തില്ലെന്നും ജപ്പാന്റെ ഔദ്യോഗിക വക്താവ് യോഷിഹൈദ് സുഗ വ്യക്തമാക്കി. തിമിംഗില വേട്ട അനുവദിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷന് തള്ളിയതിനെ തുടര്ന്നാണ് ജപ്പാന് കമ്മീഷനില് നിന്ന് പിന്മാറിയത്. തുടര്ന്നായിരുന്നു വേട്ട പുനരാരംഭിക്കുമെന്ന പ്രഖ്യാപനം.
ശാസ്ത്രീയ പരീക്ഷണങ്ങള്;ക്കായാണ് തിമിംഗില വേട്ട നടത്തുന്നതെന്നായിരുന്നു ജപ്പാന്റെ നിലപാട്. എന്നാല് ജപ്പാന് വന്താതില് തിമിംഗലങ്ങളെ കൊന്നൊടുക്കുകയും ഇവയുടെ മാംസം മാര്ക്കറ്റിലെത്തിക്കുകയും ചെയ്യുന്നത് ലോക വ്യാപകമായി എതിര്പ്പുകള്ക്കിടയാക്കിയിരുന്നു.
Post Your Comments