ഷാര്‍ജ: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകളില്‍ 50 ശതമാനം ഇളവുമായി ഷാര്‍ജ പൊലീസ്എന്ന വാർത്ത വ്യാജം. ഇളവെന്ന പേരില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം 2017 ഒക്ടോബറിലേതാണെന്നാണ് ഷാര്‍ജ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷയില്‍ ഷാര്‍ജ പൊലീസ് ഇളവ് അനുവദിച്ചത്. ഇത് സംബന്ധിച്ച് അന്ന് പുറപ്പെടുവിച്ച അറയിപ്പ് ചിലര്‍ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments