തിരുവനന്തപുരം : ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല കര്‍മ്മസമിതിയും ബിജെപിയും ചേര്‍ന്ന് നടത്തിയ അയ്യപ്പജ്യോതി വന്‍ വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം എല്ലാം മറന്ന്, അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ച് കൊണ്ട് ഈ സമരത്തില്‍ ഉറച്ചു നില്‍ക്കും, ധര്‍മ്മത്തിന്റെ വിജയം വരെ പോരാടും എന്നതിന്റെ വിളംബരമാണ് ഈ അയപ്പജ്യോതിയുടെ വിജയം വിളിച്ചോതുന്നതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഇരിക്കുന്ന മനസ്സില്‍ ഇരുട്ട് ബാധിച്ച ആളുകള്‍ക്ക് ഇതൊരു വെളിച്ചമായി മാറട്ടെയെന്നാണ് തങ്ങളുടെ പ്രാര്‍ത്ഥന.
പ്രതീക്ഷയ്ക്കപ്പുറത്തുള്ള പിന്തുണയാണ് ഈ സമരത്തിന് ബിജെപിക്ക് ലഭിച്ചത് ,ഇത്രയും ആളുകളെ സംഘടിപ്പിക്കാന്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നവര്‍ക്ക് സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എതിരാളികള്‍ക്ക് അവരുടെ നീക്കങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത് സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments