Latest NewsKerala

ആസിമിന്റെ ലോകകപ്പ് സ്വപ്‌നം പൂവണിയുന്നു-ഖത്തറില്‍ കൊണ്ടുപോവാന്‍ സഹായ വാഗ്ദാനവുമായി വ്യവസായി

കോഴിക്കോട് • ഫുട്‌ബോളിനെ പ്രണയിക്കുന്ന കോഴിക്കോട് വെള്ളിമണ്ണ സ്വദേശി മുഹമ്മദ് ആസിമിന് ജന്‍മനാ ഇരു കൈകളില്ല, ഒരു കാലിന് ശേഷിയുമില്ല. എന്നാലും തന്റെ വലിയ സ്വപ്‌നം തുറന്നു പറഞ്ഞ ആസിം എന്ന പന്ത്രണ്ടു വയസ്സുകാരന്റെ മോഹം സുമനസ്സിന്റെ പിന്തുണയില്‍ യാഥാര്‍ഥ്യമാവുന്നു.

‘ഖത്തറില്‍ പോണം; ലോകകപ്പ് ഫുട്ബാള്‍ നേരില്‍ കാണണം…’ 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗ് കോച്ചിംഗിന്റെ ഭാഗമായി ഗോതമ്പറോഡ് തണല്‍ ജി.എ. ക്ലബ്ബും, പന്നിക്കോട് ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് ആസിം തന്റെ സ്വപ്നം പങ്കുവെച്ചത്.

ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട അല്‍ബാദി ട്രേഡിംഗ് & കോണ്‍ട്രാക്റ്റിംഗ് കമ്പനിയുടെ മാനേജറായ കണ്ണൂര്‍ സ്വദേശി വി.മുഹമ്മദ് മുഖ്താര്‍ എന്ന വ്യവസായിയാണ് ആസിമിനും കുടുംബത്തിനും ഖത്തറില്‍ പോവാനുള്ള സഹായ വാഗ്ദാനവുമായി രംഗത്തുവന്നത്. ചേന്ദമംഗല്ലൂരില്‍ നടന്ന വിഭിന്ന ശേഷിക്കാരുടെ സംഗമത്തില്‍ ഇഹ്‌സാന്‍ ചെയര്‍മാന്‍ പി.കെ അബ്ദുര്‍റസാഖ് സഹായ വാഗ്ദാനം പ്രഖ്യാപിച്ചത് കരഘോഷത്തോടെയാണ് ആളുകള്‍ സ്വീകരിച്ചത്. ലോകകപ്പ് നേരില്‍ കാണാനുള്ള സൗഭാഗ്യം കൈവന്നതിലുള്ള സന്തോഷത്തിലാണ് ആസിമും പിതാവ് സഈദ് യമാനിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button