Latest NewsIndia

കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധം ,അദ്ദേഹത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല :യെദ്യൂരപ്പ

ബംഗളൂരു : പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരായവരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ വാക്കുകള്‍ക്കെതിരെ പ്രതികരണവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ.

മുഖ്യമന്ത്രിയില്‍ നിന്ന് ഒരിക്കലും താന്‍ ഇത്തരത്തിലൊരു സംഭാഷണം പ്രതീക്ഷിച്ചില്ലെന്നും ഒരു മുഖ്യമന്ത്രി ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവിടത്തെ ക്രമസമാധന നില എന്തായിരിക്കുമെന്നും യെദ്യൂരപ്പ ചോദിച്ചു. ഉത്തരവാദിത്തമില്ലാത്തതും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണിതെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

അതേസമയം  ശബ്ദ സന്ദേശം വന്‍ വിവാദമായതിനെ തുടര്‍ന്ന് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി കുമാരസ്വാമി രംഗത്ത് വന്നു. നിഷ്‌കരുണം കൊല്ലൂവെന്നത് തന്റെ ഉത്തരവായിരുന്നില്ല,
‘ആ സമയത്ത് ഞാന്‍ ഏറെ വികാരാധീനനായിരുന്നു. രണ്ട് കൊലപാതകത്തിന് കാരണക്കാരാണവര്‍. അവര്‍ ജയിലിലായിരുന്നു. രണ്ടുദിവസം മുമ്പ് അവര്‍ ജാമ്യത്തില്‍ ഇറങ്ങി. മറ്റൊരാളെക്കൂടി (ജെ.ഡി.എസ് നേതാവ് പ്രകാശ്) കൊലചെയ്തു. ഇങ്ങനെയാണ് അവര്‍ ജാമ്യത്തെ ദുരുപയോഗം ചെയ്യുന്നത്.’ കുമാരസ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button