റെഡ്മീക്ക് പുറമേ പുതിയ എംഐ പ്ലേ സീരീസിലെ ആദ്യ ഫോൺ പുറത്തിറക്കി ഷവോമി. 10000 മുതല്‍ 15000 രൂപ വിലയുള്ള ഫോണുകളായിരിക്കും അവതരിപ്പിക്കുക. ചൈനയില്‍ പുറത്തിറക്കിയ എംഐ പ്ലേയ്ക്ക് 1,099 യുവാന്‍ ( ഇന്ത്യയിൽ 11,000 രൂപ.) ആണ് വില.
മെറ്റല്‍ യൂണിബോഡി ഡിസൈനു പകരമുള്ള ഗ്ലാസ് ഫിനിഷ് ബാക്കുമായാണ് എംഐ പ്ലേ എത്തുക. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 432 റെസല്യൂഷൻ വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ,ഗോറില്ല ഗ്ലാസ് സംരക്ഷണം,ഹീലിയോ പി32 പ്രോസസ്സര്‍, 12 എംപി, 2 എംപി ഇരട്ട പിൻക്യാമറ, 4ജിബി റാം,ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍,3,000 എംഎഎച്ച് ബാറ്ററി,ടൈപ്പ് സി പോര്‍ട്ട് എന്നിവ പ്രധാന പ്രത്യേകതകൾ.
ഡിസംബര്‍ 25 മുതൽ ചൈനയില്‍ വിപണിയിൽ എത്തുന്ന ഫോണിന് 10 ജിബി ഡാറ്റയും ഫ്രീയായി നല്‍കുന്നു . ബ്ലാക്ക്, ഗോള്‍ഡ്, ബ്ലൂ നിറങ്ങളില്‍ എത്തുന്ന ഫോൺ അധികം വൈകാതെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments