ഷാര്‍ജ: റോഡിലെ സ്പീഡ് റഡാറുകള്‍ വെടിവെടിവച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹത്തിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് വിശദീകരണവുമായി ഷാര്‍ജ പൊലീസ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ് വീഡിയോയിലുള്ളത്. അതിന് ഉത്തരവാദികളായിരുന്നവര്‍ക്കെതിരെ നിയമനടപടികളെടുത്തിട്ടുണ്ടെന്നും ഇത്തരം ചിത്രങ്ങള്‍ പൊതുസുരക്ഷയെ സംബന്ധിച്ച് തെറ്റായ ധാരണയുണ്ടാക്കുമെന്നതിനാല്‍ അവ പ്രചരിപ്പിക്കരുതെന്നും പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. 2012 നവംബറിലാണ് ഷാര്‍ജയിലെ മൂന്ന് റോഡുകളില്‍ സ്ഥാപിച്ചിരുന്ന 11 സ്‍പീഡ് റഡാറുകള്‍ സാമൂഹിക വിരുദ്ധര്‍ വെടിവെച്ച് നശിപ്പിച്ചത്.
Post Your Comments