Latest NewsIndiaKollywood

തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ, അതു താനല്ല : വിജയ് സേതുപതി

ചെന്നൈ : തന്നെ സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളോട് ഒടുവില്‍ പ്രതികരണവുമായി വിജയ് സേതുപതി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യത്തിലുള്ള വിഷമം അദ്ദേഹം തുറന്നു പറഞ്ഞത്. ദയവ് ചെയ്ത് എന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കരുത്, തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ, അത് രജനി സാറാണ് വിജയ് സേതുപതി പറഞ്ഞു .
അറുപത്തിയെട്ടാമത്തെ വയസിലും ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹം എടുക്കുന്ന അധ്വാനവും ശ്രദ്ധയും ആത്മാര്‍ഥതയും എന്നെ അത്ഭുതപ്പെടുത്തിയതാണ്. സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അദ്ദേഹമാണ് അര്‍ഹന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രജനീകാന്തിനെ പ്രകീര്‍ത്തിച്ച് വിജയ് സേതുപതി സംസാരിച്ചത്.

ഒരു സിനിമയുടെ ഓഡിയോ റിലീസിംഗിനിടെ തന്നെ രജനികാന്ത് മഹാനടികര്‍ എന്നു വിശേഷിപ്പിച്ചു. ആ നിമിഷത്തില്‍ സത്യം പറഞ്ഞാല്‍ ഭയം തോന്നി പോയെന്ന് വിജയ് സേതുപതി പറഞ്ഞു. എന്റെ ശരീരം വിറയ്ക്കുന്നത് പോലെ തോന്നി. നാല്‍പ്പതുവര്‍ഷമായി സിനിമയില്‍ നില്‍ക്കുന്നയാളാണ് രജനിസാര്‍. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും വന്ന ആ വാക്ക് ഏറ്റവും വലിയ അനുഗ്രഹം എന്നേ എനിക്ക് പറയാനുള്ളൂ. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും അമൂല്യമായ ഓരോ നിമിഷമുണ്ട്. അത്തരമൊരു നിമിഷമായിരുന്നു അത്’ വിജയ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button