കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്രീമതിയ്‌ക്കൊപ്പം തന്നെ പി.ജയരാജനും അവസരം നല്‍കണോ എന്ന് സിപിഎം ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. പി ജയരാജനെ മല്‍സരിപ്പിച്ചാല്‍ സിപിഐഎം കേന്ദ്രങ്ങളില്‍ ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2014ല്‍ ശക്തമായ പോരാട്ടമാണ് പി.കെ ശ്രീമതിയും കെ.സുധാകരനും തമ്മില്‍ നടന്നിരുന്നത്.
6000ത്തില്‍ പരം വോട്ടിനായിരുന്നു ശ്രീമതി വിജയിച്ചത്. സിപിഐഎം.വികസന പ്രവൃത്തികളും മണ്ഡലത്തിലെ മുന്നോക്ക സമുദായ വോട്ടുകളുമാണ് ശ്രീമതിക്ക് അനുകൂലമായിരിക്കുന്ന ഘടകങ്ങള്‍. എന്നാല്‍, ലോക്‌സഭയിലും നിയമസഭയിലും തുടര്‍ച്ചയായി മല്‍സരിച്ച് തോല്‍വിയേറ്റ കെ.സുധാകരനെ വീണ്ടും മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ട്.
ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും അബ്ദുള്ളക്കുട്ടിയുമടക്കം പല പ്രമുഖരും സീറ്റിനായി രംഗത്തുണ്ട്.
Post Your Comments