USA

വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ 3513 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

2016ല്‍ ഹോങ്കോങിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര കൊറിയ സന്ദര്‍ശിക്കാനെത്തിയതായിരുന്നു വാംബി

വാഷിങ്ടണ്‍: ഉത്തര കൊറിയയില്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഭീമന്‍ നഷ്ടപരിഹാരം വിധിച്ച് അമേരിക്കന്‍ കോടതി ഉത്തരവ്.  ഉത്തര കൊറിയയില്‍ തടവില്‍ കഴിയവെ ഓട്ടോ വാംബിയര്‍ എന്ന 22കാരന്‍ മരിച്ച സംഭവത്തിലാണ് കോടതി വിധി. സംഭവത്തില്‍ ഉത്തര കൊറിയ 501 മില്യണ്‍ ഡോളര്‍ (3513 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടത്.

ഉത്തര കൊറിയയാണ് മകന്റെ മരണത്തിന് ഉത്തരവാദിയെന്നായിരുന്നു വാംബിയറുടെ മാതാപിതാക്കളുടെ ആരോപണം. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തതിലും
മര്‍ദിച്ചവശനാക്കിയതിനു പിന്നില്‍ രാജ്യത്തിന്റെ പങ്ക് മനസ്സിലാക്കയതോടെയാണ് കോടതി നഷ്ട പരിഹാരത്തിന് ഉത്തരവിട്ടത്.

2016ല്‍ ഹോങ്കോങിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര കൊറിയ   സന്ദര്‍ശിക്കാനെത്തിയതായിരുന്നു വാംബി. എന്നാല്‍ ഒരു ഹോട്ടലില്‍നിന്ന് കിം ജോങ് ഉന്നിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാംബിയറിനെ 15 വര്‍ഷം തടവിനും ശിക്ഷിച്ചു.

ജയിലില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കക വാംബിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായി. എന്നാല്‍ ഭക്ഷ്യവിഷ ബാധയാണ് യുവാവിന്റെ മരണത്തിന് കാരണം എന്നായിരുന്നു ഉത്തര കൊറിയയുടെ വിശദീകരണം. എന്നാല്‍ ജയിലിലെ ക്രൂരമര്‍ദനമാണ് മകന്റെ ആരോഗ്യനില ഗുരുതരമാകാന്‍ കാരണമെന്ന് വാംബിയറുടെ മാതാപിതാക്കളും ആരോപിച്ചു. ഇതിനിടെ അതീവഗുരുതരാവസ്ഥയിലായ യുവാവിന് 2017 ജൂണില്‍ ഉത്തര കൊറിയ ജയില്‍ മോചിതനാക്കി. കോമയിലായ നിലയിലാണ് വാംബി അമേരിക്കയില്‍ എത്തിയത്. തുടര്‍ന്ന് ആറുദിവസത്തിനുശേഷം വാംബി മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button