ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് പരിവാര്‍ ശ്രമിക്കുകയാണെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു.തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ സ്ത്രീകളില്‍ പലരുടേയും പേരില്‍ കേസുകള്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് സമിതി വര്‍ക്കിംഗ് പ്രസിഡന്റ് കെ.പി.ശശികല.ശബരിമലയില്‍ ഇത് വരെയെത്തിയ യുവതികള്‍ ആക്റ്റിവിസ്റ്റുകളാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പ്രതിഷേധം ആസൂത്രിതമാണെന്നും ഏതാനും വ്യക്തികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതെന്നും പൊലീസ് കരുതുന്നു.
തീവ്ര ഇടത് സംഘടനകള്‍ ശബരിമലയില്‍ യുവതികളെ എത്തിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
സുപ്രിംകോടതി വിധിക്ക് ശേഷം ശബരിമല കയറാനെത്തിയ യുവതികളെല്ലാം ആക്റ്റിവിസ്റ്റുകളാണ്. ഇവരുടെ സന്ദര്‍ശം നേരത്തെ പ്രഖ്യാപിക്കുന്നത് പ്രതിഷേധക്കാരെ വിവരമറിയിക്കുന്നതിന് തുല്യമാണ്. പ്രതിഷേധവും മുന്‍കൂട്ടി തയ്യാറാക്കിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം
https://youtu.be/j_9G6QxrYgo
Post Your Comments