Latest NewsNewsIndia

റിപ്പോർട്ട് തെറ്റാണെങ്കിലും മാധ്യമപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല: എഡിറ്റേഴ്‌സ് ഗിൽഡ് കേസില്‍ സുപ്രീം കോടതി

ഡല്‍ഹി: എഡിറ്റേഴ്‌സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ പേരില്‍ 4 അംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഈ വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി മാധ്യമപ്രവര്‍ത്തകര്‍ക്ക് അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം നീട്ടി നല്‍കി. രണ്ടാഴ്ചത്തേക്കാണ് ഇവരുടെ ഇടക്കാല സംരക്ഷണം നീട്ടിയത്. പ്രഥമദൃഷ്ടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് നിരീക്ഷണം നടത്തി.

വാർത്തയിൽ ഒരു തെറ്റായ പ്രസ്താവനയെഴുതുന്നത് 153 എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരമുള്ള കുറ്റമായി കണക്കാകാനാകില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം തെറ്റായ പ്രസ്താവനകള്‍ നടത്താറുണ്ടെന്നും അവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്യാനാകുമോ എന്നും കോടതി ചോദിച്ചു. നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്നും കോടതി ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button