KeralaLatest News

വനിതാ മതില്‍: ആത്മാഭിമാനമുള്ള സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

കോട്ടയം: വനിതാ മതിലില്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടാതെ ആര്‍ത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകളും ഇതിന്റെ ഭാഗമാകാന്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുവാന്‍ അനുവദിക്കില്ലെന്നും അതിനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹിന്ദു പാര്‍ലമെന്റ് സമുദായ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അഭ്യര്‍ഥിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് താനിത് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ശബരിമലയില്‍ യുവതികള്‍ തുടര്‍ച്ചയായി യുവതികള്‍ എത്തുന്നതിനു പിന്നിലുള്ള വന്‍ ഗൂഢാലോചനയെ കുറിച്ച് സര്‍ക്കാര്‍ വിശദമായി അന്വേഷിക്കണം. ശബരിമല യുവതീപ്രവേശന വിഷയം മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കാമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് നിലപാടെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും മല കയറാന്‍ അനുവദിക്കില്ലെന്നാണ് പൊലീസിന്റ നിലപാട്. തിരക്കുള്ളപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരും ദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാവുമെന്നും സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡി ജി പിക്ക് റിപ്പാര്‍ട്ട് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button