Latest NewsKerala

മാനന്തവാടിയില്‍ എത്തിയ മാവോയ്സ്റ്റുകളുടെ ലക്ഷ്യം അവരെ നേരിട്ട് കണ്ടയാള്‍ പോലീസിന് മൊഴി നല്‍കി

കല്‍പ്പറ്റ:  മാനന്തവാടിക്കടുത്ത് തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെത്തിയ മാവോയ്സ്റ്റുകളെ നേരിട്ട് കണ്ട പന്നിപ്പാട് കോളനിയിലെ കേളു എന്നയാള്‍ പോലീസിന് മൊഴി നല്‍കി. പോലീസിനെ ആക്രമിക്കുമെന്ന് അവര്‍ തന്നോട് പറഞ്ഞതായി കേളു മൊഴി നല്‍കി. വയനാട്ടിലെയോ സമീപ ജില്ലകളിലെയോപൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നാണ് മാവോയിസ്റ്റുകള്‍ കേളുവിനോട് പറഞ്ഞതായാണ് മൊഴി. പൈപ്പിലൂടെ വെള്ളം വരാത്തതിനെ തുടര്‍ന്ന് പരിശോധിക്കാനായാണ് വനത്തിനുള്ളിലേക്ക് പോയത്. ഇവിടെ വെച്ചാണ് കേളുവും മാവോയിസ്റ്റുകളും കണ്ടുമുട്ടിയതെന്ന് പൊലീസ് പറയുന്നു.

മൂന്നംഗ സംഘം അച്ഛാ എന്നാണ് കേളുവിനെ സംബോധന ചെയ്തതെന്നും സ്ത്രീ അടക്കമുള്ള സംഘം പട്ടാളവേഷമാണ് ധരിച്ചിരുന്നത്. ഇവരുടെ കൈയില്‍ ചെറുതും വലുതുമായ രണ്ട് തോക്കുകളുമുണ്ടായിരുന്നതുമായി കേളു മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.

ഇതേ സമയം മാനന്തവാടിക്കടുത്ത് തൊണ്ടര്‍നാട് എത്തിയത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരണമുളളതായും റിപ്പോര്‍ട്ടുണ്ട്. മാവോവാദി നേതാക്കളായ ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ഇവരെ കൂടാതെ മറ്റു രണ്ടു പേരും സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ തൊണ്ടര്‍നാട് പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button