തിരുവനന്തപുരം : എഴുത്തുകാരനും നിലവില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹന്‍കുമാര്‍ സംസ്ഥാനത്തെ ആദ്യ ഭക്ഷ്യ കമ്മീഷന്‍ അദ്ധ്യക്ഷനായി ചുമതലയേറ്റു. 31 ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് നിയമനം.
2013 ലെ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമാണ് കേരളവും കമ്മീഷനെ നിയമിച്ചത്. ആദ്ധ്യക്ഷനും മെമ്പര്‍ സെക്രട്ടറിയും ഉള്‍പ്പടെ ഏഴംഗ സമിതിയാണ് കമ്മീഷനില്‍ ഉണ്ടാവുക. ബാക്കി ആംഗങ്ങളെ വൈകാതെ തിരഞ്ഞെടുക്കും. രണ്ടംഗങ്ങള്‍ വനിതകളാണ്. അഞ്ചു വര്‍ഷമാണ് കാലാവധി.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പരാതികളില്‍ കേസെടുക്കാന്‍ മജിസട്രേറ്റ് കോടതികളോട് നിര്‍ദ്ദേശിക്കാനും കമ്മീഷന് അധികാരമുണ്ട്. ഇതുകൂടാതെ പൊതു വിതരണ സമ്പ്രദായത്തില്‍ ഇടപെടാനും കരിഞ്ചന്ത തടയാനുമുള്ള അധികാരവും കമ്മീഷനുണ്ട്. മുഖ്യ വിവരാവകാശ കമ്മീഷന് തുല്ല്യമാണ് ഭക്ഷ്യകമ്മീഷന്‍ അധ്യക്ഷന്റെ പദവി. പട്ടത്തെ ലീഗല്‍ മെട്രോളജി ആസ്ഥാനത്താണ് കമ്മീഷന്റെ ആസ്ഥാനം.
Post Your Comments