KeralaLatest NewsIndia

വനിതാ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ നടപടി: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്നറിയിപ്പ്

വായ്പയും ആനുകൂല്യങ്ങളും തടയുമെന്ന ഭീഷണി

മലപ്പുറം: വനിതാ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് എതിരെ കടുത്ത നടപടി എടുക്കുമെന്നു ഭീഷണി സന്ദേശങ്ങൾ വാട്സാപ്പിൽ. കുടുംബശ്രീയുടെ മലപ്പുറ‌ം അസിസ്റ്റന്റ് ജില്ല മിഷന്‍ കോഡിനേറ്ററുടെ മുന്നറിയിപ്പ് എന്ന നിലയിലാണ് വായ്പയും ആനുകൂല്യങ്ങളും തടയുമെന്ന ഭീഷണി വാട്സാപ് സന്ദേശമായി പരക്കുന്നത്.

വനിതാപങ്കാളിത്തം കുറഞ്ഞാല്‍ ആ അയല്‍ക്കൂട്ടങ്ങളുടെ പേരും അഫിലിയേഷന്‍ നമ്പറും കൈമാറണമെന്ന് കുടുംബശ്രീ മലപ്പുറം ജില്ല അസിസ്റ്റന്റ് മിഷന്‍ കോഡിനേറ്റര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വനിതകള്‍ക്കിടയില്‍ പരക്കുന്ന സന്ദേശം. പറയുന്നത്ര പങ്കാളിത്തം നല്‍കാനാവാത്ത അയല്‍ക്കൂട്ടങ്ങള്‍ പിന്നെ ജില്ല മിഷന് ആവശ്യമില്ല. വായ്പ അടക്കമുളള ആനുകൂല്യങ്ങളും പിന്നീട് പ്രതീക്ഷിക്കരുതെന്നും സന്ദേശം.

15 വയസെങ്കിലും പ്രായമായ പെണ്‍കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ നിര്‍ബന്ധമായും വനിതാ മതിലില്‍ പങ്കെടുപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കുട്ടികളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന ഹൈക്കോടതി നിര്‍ദേശവും കാര്യമാക്കേണ്ടതില്ലെന്നാണ് സന്ദേശം. മനോരമ ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button