KeralaLatest News

വായ്പ്പാ കുടിശ്ശികയായി കെഎസ്എഫ്ഇ ക്ക് ലഭിക്കാനുള്ളത് 5360 കോടി

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇക്ക് കിട്ടാക്കടയിനത്തില്‍ കിട്ടാനുള്ളത് കോടികള്‍. 5360 കോടി രൂപയാണ് കെഎസ്എഫ്ഇക്ക് വായ്പ്പാ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്.

വിവരാവകാശ പ്രവര്‍ത്തകനായ എസ്.ധനരാജന് വിവരാവകാശം ലഭിച്ച രേഖകളിലാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കിട്ടുവാനുള്ള തുക സംബന്ധിച്ചുള്ള വിവരങ്ങളും കെഎസ്എഫ്ഇ നല്‍കിയിട്ടുണ്ട്. ചിട്ടി, ലോണ്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ഇത്രയും കുടിശ്ശിക വന്നിരിക്കുന്നത്.

റവന്യു വിഭാഗത്തിലേക്ക് മാറ്റാത്ത ഫയലുകളിലെ ചിട്ടികുടിശ്ശിക 919 കോടി രൂപയാണ്. റവന്യു റിക്കവറി വിഭാഗത്തില്‍ 904 കോടി രൂപയും കിട്ടാനുണ്ട്. വായ്പാ വിഭാഗത്തില്‍ കുടിശ്ശികയുള്ളത് 694 കോടി രൂപയാണ്. അതേസമയം ഒരുകോടി രൂപക്ക് മുകളില്‍ കുടിശ്ശിക വരുത്തിയവരുടെ പേരും നല്‍കാനുള്ള തുക അടക്കമുള്ള വിവരങ്ങളും കെഎസ്എഫ്ഇ പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button