കോട്ടയം : കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ ഏകദേശം ആറു മണിക്ക് മണര്‍കാട് ഐരാറ്റുനടയിലുണ്ടായ അപകടത്തിൽ വാകത്താനം സ്വദേശി സ്റ്റെനില്‍(22) ആണ് മരിച്ചത്. ബസ് യാത്രക്കാരായ പന്ത്രണ്ട് പേര്‍ക്കു പരിക്കേറ്റു. മണര്‍കാട് ഭാഗത്തു നിന്നും നഗരത്തിലേയ്ക്ക് വന്ന കാർ എതിര്‍ദിശയില്‍ കോട്ടയത്തു നിന്നും കുമളിക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുന്നില്‍ ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കെ.എസ്‌ആര്‍ടിസി ബസ് റോഡരികിലെ മരത്തില്‍ ഇടിച്ചാണ് നിന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്നില്‍ കുടുങ്ങിയ ഡ്രൈവര്‍ സ്റ്റെനിലിനെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായതോടെ പുലര്‍ച്ചെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.
Post Your Comments