മുംബൈ: പ്രളയത്തില്‍ തകര്‍ന്ന് കേരളത്തിന് കൈത്താങ്ങാവാന്‍ ബോളിവുഡ് താരങ്ങള്‍. നടി ജാക്വിലിന് ഫെര്‍ണാണ്ടസിനോട് സഹകരിച്ചാണ് പ്രമുഖ താരങ്ങള്‍ ഈ ഉദ്യമത്തിനിറങ്ങിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ നടപ്പാക്കുന്ന റീബില്‍ഡ് കേരള മിഷന് പദ്ധതിക്ക് സഹായം നല്‍കുമെന്ന് നടന് ഹൃത്വിക് റോഷന് വ്യക്തമാക്കി.
തമിഴ് നാട്ടില്‍ പ്ളയമുണ്ടായപ്പോള് അവിടെ തകര്‍ന്ന് വീടുകളുടെ പുന;ര്‍ നിര്‍മാണത്തിനാണ് ജാക്വിലിന് ബില്‍ഡ്സ് എന്ന പദ്ധതിക്ക് രൂപം നല്കി. ഇതിന്റെ രണ്ടാം ഘട്ടമാണ് കേരളത്തില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയിലൂടെ നടപ്പാക്കുന്നത്. ഇതിനോടനുബന്ധിച്ച് നടി ഡിസംബര്‍ ആദ്യം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 6000 വീടുകളുടെ പുന;ര്‍ നിര്‍മാണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം നടന്മാരായ അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, നടി ശ്രദ്ധ കപൂര്‍ എന്നിവരും പദ്ധതിയുടെ ഭാഗമായേക്കും.
Post Your Comments