KeralaLatest News

റോഡിന്റെ താങ്ങുമതിൽ നിർമ്മിക്കാൻ കമ്പിക്കു പകരം മരം, റീ ബിൽഡ് കേരളയുടെ റോഡ് പണി തടഞ്ഞു നാട്ടുകാർ

പത്തനംതിട്ട : റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പണിയുന്ന റോഡിന്റെ നിർമ്മാണത്തിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തിന്റെ റീപ്പർ. ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺഗ്രീറ്റിംഗ് നടത്തിയത് നാട്ടുകാർ കണ്ടു ഇടപെട്ടതോടെ ഒടുവിൽ നിർത്തിവച്ചു. പത്തംതിട്ട റാന്നിയിലാണ് റോഡ് നിർമാണത്തിലാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന അഴിമതി നടത്താൻ ശ്രമം നടന്നത്.

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന റോഡ് നിർമാണത്തിലാണ് സംഭവം. കാസർഗോഡു കാരനായ ഇതേ കരാറുകാരൻ ഇതിന്‌ മുൻപ് പണിത നിർമ്മാണ പ്രവർത്തികൾ പരിശോധിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. റോഡിന്റെ പാർശ്വഭിത്തി നിർമ്മിക്കുന്നതിനായി ഉപയോഗിച്ച കോൺക്രീറ്റിലാണ് കമ്പിക്ക് പകരം തടി ഉപയോഗിച്ച് കരാറുകാരൻ കമ്പിയുടെ പണം കീശയിലാക്കാൻ നോക്കിയിരിക്കുന്നത്.

സാധാരണ പി ഡബ്ലിയുഡി പ്രവർത്തികളിൽ റോഡിനുള്ള താങ്ങു മതിലുകൾ ( റീ ടൈനിംഗ് വാൾ) കമ്പി ഉപയോഗിച്ചാണ് നിർമ്മിക്കാറുള്ളത്. അതേസമയം, കരാറിൽ പറഞ്ഞിട്ടുണ്ടായിരുന്നത് പ്ലെയിൻ സിമന്റ് കോൺറ്റ് ആയിരുന്നു എന്നാണ് റീ ബിൽഡ് കേരളയുടെ എഞ്ചിനീയർ പറയുന്നത്. പിന്നെന്തിനു തടികൾ ഉപയോഗിച്ച് എന്ന ചോദ്യത്തിന് ഇയാൾക്ക് മറുപടിയില്ല.

അശാസ്ത്രീയമായ രീതിയിലും ബലക്ഷയമുണ്ടാകുന്ന തരത്തിലും നിർമ്മിക്കാൻ ശ്രമിച്ച റോഡിന് ഏകദേശം ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇരുമ്പുകമ്പിക്ക് പകരം മരത്തടി കണ്ടതോടെ നാട്ടുകാർ നിർമ്മാണം തടയുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button