മലപ്പുറം: കഴിഞ്ഞ ദിവസം മല കയറാനെത്തിയ കനക ദുര്‍ഗയെ കുറിച്ച് വീട്ടുകാര്‍. സഹോദരനെ സുഹൃത്തായ പൊലീസുദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചപ്പോഴാണ് കനക ദുര്‍ഗ ശബരിമലയിലെത്തിയ കാര്യം അറിഞ്ഞതെന്ന് വീട്ടുകാര്‍ പറയുന്നു.
തിരുവനന്തപുരത്ത് മീറ്റിംഗുണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് പോവുകയായിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ഇടതുസംഘടനകളുടെയും പരിപാടികള്‍ക്ക് പോവാറുള്ളതിനാല്‍ സംശയം തോന്നിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച മാതാവിനെ വിളിച്ചപ്പോഴും തിരുവനന്തപുരത്തെന്നാണ് അറിയിച്ചതെന്ന് പറയുന്നു. തൃശൂര്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് കൂടെ ഉണ്ടായിരുന്നതെന്നാണ് വിവരം
12 വര്‍ഷം മുമ്പാണ് അങ്ങാടിപ്പുറം സ്വദേശിയും മലപ്പുറത്ത് പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറുമായ കൃഷ്ണനുണ്ണിയുമായുള്ള വിവാഹം നടന്നത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. അരീക്കോട് കൊഴക്കോട്ടൂരിലാണ് സ്വന്തം തറവാട് .കനകദുര്‍ഗ്ഗയുടെ വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും തികഞ്ഞ ഈശ്വരവിശ്വാസികളാണ്.
കുടുംബാംഗങ്ങളില്‍ പലരും ഇടതുപക്ഷക്കാരാണെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പാര്‍ട്ടി നിലപാടിനെതിരാണെന്നും സഹോദരന്‍ പറയുന്നു.
പെരിന്തല്‍മണ്ണ ആനമങ്ങാട് സപ്ലൈകോയിലെ മാനേജര്‍ ഇന്‍ചാര്‍ജാണ് കനകദുര്‍ഗ്ഗ. എസ്.എഫ്.ഐയില്‍ സജീവമായിരുന്നു. ചെറുപ്പം മുതല്‍ കഥകളും കവിതകളും എഴുതുന്നുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സിവില്‍ സപ്ലൈസിലെ സി.പി.എം അനുകൂല സംഘടനയുടെയും വള്ളുവനാടന്‍ സാംസ്‌കാരിക വേദിയുടെയും ഭാരവാഹിയാണ് കനക ദുര്‍ഗ
Post Your Comments