കോഴിക്കോട് : നീതിയേയും ന്യായത്തേയും കുറിച്ച് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പൊതു ചര്‍ച്ചയാണ് ഇന്ന് ഇന്ത്യയില്‍ വേണ്ടതെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്.
ഇക്കാര്യത്തില്‍ ദേശീയ നേതാക്കള്‍ ആത്മപരിശോധന നടത്താന്‍ തയ്യാറാകണമെന്നും മാതൃഭൂമി ആഴ്ച്ചപതിപ്പിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കോടതികള്‍ മാത്രം വിചാരിച്ചാല്‍ പൗരന് നീതി കിട്ടില്ല.
സാധാരണക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നിയമ സംവിധാനത്തില്‍ നിന്ന് എന്ത് പ്രയോജനം കിട്ടിയെന്ന് പരിശോധിക്കണം. നീതിയേയും നിയമത്തേയും സംബന്ധിച്ച ഗാന്ധിയന്‍ കാഴ്ച്ചപാടുകള്‍ ഉയര്‍ത്തി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments