വാഷിങ്ടണ്‍: ക്രിസ്മസ് ദിനത്തില്‍ താന്‍ ഏകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. അതിര്‍ത്തി സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ ഡെമോക്രാറ്റുകള്‍ക്കു വേണ്ടി വൈറ്റ് ഹൗസില്‍ ഏകനായി കാത്തിരിക്കുകയാണെന്നാണ് ട്രംപ് ട്വീറ്റില്‍ കുറിച്ചത്.
ഡെമോക്രാറ്റുകള്‍ തിരികെയെത്തി അതിര്‍ത്തി സംരക്ഷണവിഷയത്തില്‍ ധാരണയ്ക്ക് തയ്യാറാകുന്നതും കാത്ത് തീര്‍ത്തും ഏകനായി(പാവം ഞാന്‍)വൈറ്റ് ഹൗസില്‍ കാത്തിരിക്കുകയാണ് ട്രംപ് കുറിച്ചു.
അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കുന്ന വിഷയത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഭരണസ്തംഭനം തുടരുകയാണ്. ഇതിനിടെയാണ് ട്രംപിന്റെ ട്വീറ്റ്. അതേസമയം വിഷയത്തില്‍ ഡെമോക്രാറ്റുകള്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ മതില്നിര്മാണത്തിന് ചെലവാകുന്ന തുകയെക്കാള്‍ ഭീമമായ നഷ്ടം രാജ്യത്തിനു വരുത്തിയേക്കുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.
Post Your Comments