Latest NewsKeralaIndia

സാധാരണക്കാരുടെ വാഹനങ്ങൾ കടത്തിവിടാതിരിക്കുമ്പോൾ മനിതിയുടെ വാഹനം നിലയ്ക്കല്‍ കടന്നതെങ്ങനെ? ഹൈക്കോടതയില്‍ റിപ്പോർട്ട് നൽകാൻ നിരീക്ഷണസമിതി

കക്കൂസിന്റെയും, കുളി മുറിയുടെയും കണക്കെടുപ്പ് നടത്തുകയല്ല ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ ജോലിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: മനിതി കൂട്ടായ്മയുടെ വാഹനം നിലയ്ക്കല്‍ കടന്ന് പമ്പവരെ എത്തിയതു സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നിരീക്ഷണസമിതി. സാധാരണക്കാരുടെ വാഹനങ്ങൾക്ക് പ്രവേശനമില്ലാതെയിരിക്കുന്ന സാഹചര്യത്തിൽ മനിതി പ്രവര്‍ത്തകര്‍ എത്തിയ സ്വകാര്യവാഹനം നിലയ്ക്കല്‍ കടന്നതു പരിശോധിക്കുമെന്നും നിരീക്ഷകസമിതി അറിയിച്ചു. ഇക്കാര്യം ശരിയോ തെറ്റോയെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പ വരെ കര്‍ശനനിയന്ത്രമുണ്ട്. ശബരിമലയിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അംഗങ്ങള്‍ അറിയിച്ചു.സമിതിയോട് ആരും ഉപദേശം ചോദിച്ചിട്ടില്ല. ദേവസ്വംമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും നിലവിലെ സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് പിആര്‍ രാമന്‍ പറഞ്ഞു.

കക്കൂസിന്റെയും, കുളി മുറിയുടെയും കണക്കെടുപ്പ് നടത്തുകയല്ല ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ ജോലിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് നിരീക്ഷണസമിതിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button