തിരുവനന്തപുരം: ഫേസ്ബുക്കിലെ സീക്രെട്ട് ഗ്രൂപ്പായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍ പി സി) കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് പിന്തുണ നല്കാന് ആഹ്വാനം ചെയ്തു. ഗ്രൂപ്പ് അഡ്മിന് അജിത് കുമാറാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ പോലീസ് ഫേസ്ബുക്കുകളില്‍ ഒന്നാം സ്ഥാനത്താണ് കേരള പോലീസിന്റെ പേജ്. പേജിനെ ഒരു മില്യണ്‍ ലൈക് എന്ന നേട്ടത്തില്‍ എത്തിക്കാനുള്ള സഹായം തേടിയാണ് പോസ്റ്റിട്ടിരിക്കുന്നത്. കര്‍ശനമായ നിരീക്ഷണത്തിന് കീഴിലുള്ള ജിഎന്‍ പി സി. ഗ്രൂപ്പിന്റെപ്രവര്ത്തനങ്ങളുടെ പേരില്‍ നേരത്തെ എക്സൈസ് വകുപ്പ് ഗ്രൂപ്പിനെതിരെ നടപടി എടുത്തിരുന്നു.
Post Your Comments