Jobs & VacanciesLatest News

എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 27 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.

ഒഴിവുകള്‍: കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് – എസ് എസ് എല്‍ സി (പുരുഷന്‍ / സ്ത്രീ), സെയില്‍സ് മാനേജര്‍ – ഓട്ടോമൊബൈല്‍ മേഖലയില്‍ 5 -6 വര്‍ഷത്തെ പ്രവൃത്തി പരിചയം, സെയില്‍സ് എക്‌സിക്യൂട്ടീവ് – പ്ലസ് ടു (പുരുഷന്‍), ത്രീവീലര്‍ മെക്കാനിക് – 2-5 വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍വീസ് മാനേജര്‍ – ഓട്ടോമൊബൈല്‍ മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം, എക്‌സ്‌ചേഞ്ച് മാര്‍ഷല്‍ – സമാന മേഖലയില്‍ പ്രവൃത്തി പരിചയം, അസോസിയേറ്റ് ഏജന്‍സി ഡവലപ്‌മെന്റ് മാനേജര്‍ – ബിരുദം (പുരുഷന്‍/സ്ത്രീ), ഡോട്ട് നെറ്റ് ഡെവലപ്പേഴ്‌സ് -ബി എസ് സി -സി എസ്, ബി സി എ – സമാന മേഖലയില്‍ അറിവ് (പുരുഷന്‍ /സ്ത്രീ).

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തു ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button