ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ വീടുകളിലും തടസ്സമില്ലാതെ വൈദ്യതി എത്തിക്കുന്നതിന്റെ ഭാഗമായി ലോഡ്‌ഷെഡിംഗ് വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ വൈദ്യുത വിതരണ കമ്ബനികള്‍ക്ക് പിഴ ഈടാക്കാനാണ് തീരുമാനം. അതേസമയം ഇതിനു തയ്യാറാവാത്ത കമ്പനികളെ സസ്‌പെന്‍ഡ് ചെയ്യല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ പരിഷ്‌കരിച്ച വൈദ്യുതി നിരക്ക്, രാജ്യത്തെ വൈദ്യുത വിതരണ ശൃംഖലയെ നിരീക്ഷിക്കുക എന്നീ നിര്‍ദ്ദേശങ്ങളും നിയമത്തിലുണ്ട്.
Post Your Comments