കോഴിക്കോട്: രണ്ട് ദിവസത്തിനുള്ളില്‍ മല ചവിട്ടാന്‍ വരുന്നത് 300 യുവതികളും അവര്‍ക്ക് സംരക്ഷകരായി 1000 പുരുഷന്‍മാരും. വരുന്നവര്‍ രണ്ടുംകല്‍പ്പിച്ചെന്ന് കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് .
എന്ത് വില കൊടുത്തും 27ന് മുമ്പ് ശബരിമല ദര്‍ശനം നടത്തും എന്ന് ഉറപ്പിച്ചാണ് മുന്നൂറോളം യുവതികള്‍ മലചവിട്ടാന്‍ വരുന്നതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവരോടൊപ്പം ആയിരം പുരുഷന്‍മാരുമുണ്ടാകും. ഈ വരവിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയിലേക്ക് യുവതികളെത്തിയത്. ശക്തമായ പ്രതിഷേധം കാരണം ഇവര്‍ക്ക് പിന്‍മാറേണ്ടി വന്നെങ്കിലും മണ്ഡല പൂജാദിനത്തിന് മുമ്പ് സന്നിധാനത്ത് നവോത്ഥാന തിരി തെളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
തലശ്ശേരി, വടകര, കൊയിലാണ്ടി മേഖലകളിലെ ചില സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകരും തീവ്ര ഇടതു പ്രവര്‍ത്തകരുമാണ് അടുത്ത വരവിന് നേതൃത്വം നല്‍കുന്നത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന് ഫേസ്ബുക്ക് പേജ് വഴിയും ചില രഹസ്യ വാട്സാപ്പ് ഗ്രൂപ്പ് വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തുന്നത്. സംസ്ഥാനത്ത് നിന്നു മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള യുവതികളും ഇവര്‍ക്കൊപ്പമുണ്ടാകും. മനിതി ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ തീവ്ര ഇടതുപക്ഷ സംഘടനകള്‍ ചേര്‍ന്നാണ് ഇത്തരമൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയത്. ഇന്നലെ സന്നിധാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനാല്‍ മടങ്ങേണ്ടി വന്ന കൊയിലാണ്ടി സ്വദേശി ബിന്ദുവും ഇവരുടെ ഗ്രൂപ്പിലെ അംഗമാണ്. ഇവരെ കൂടാതെ ചില യുവതികള്‍ കൂടി കൊയിലാണ്ടിയില്‍ മാലയിട്ടിട്ടുണ്ട്.
Post Your Comments