പുതിയ ബൈക്ക് നിരത്തിലെത്തിക്കാൻ ഒരുങ്ങി യമഹ. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിൽ എംടി15 ജനുവരി 21ന് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. പുതു ഡിസൈനിൽ ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, മറ്റ് മോഡലുകളില്‍ നല്‍കിയിട്ടില്ലാത്ത ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം എന്നിവ പ്രധാന സവിശേഷതകൾ.
155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിൻ 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ച് വാഹനത്തിനു കരുത്തും ആറ് സ്പീഡ് ഗിയര്‍ബോക്‌സ് കുതിപ്പും നൽകുന്നു. മുന്നില്‍ ടെലിസ്‌കോപികും പിന്നില്‍ മോണോഷോക്ക് സസ്‌പെഷൻ. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ധനക്ഷമതയെ കുറിച്ചോ മറ്റു വിവരങ്ങളോ ലഭ്യമല്ല. നിരത്തിലെത്തിയാൽ അപ്പാച്ചെ ആര്‍ടിആര്‍ 200, ബജാജ് പള്‍സര്‍ എന്‍എസ്200 എന്നീ ബൈക്കുകളായിരിക്കും ആയിരിക്കും എംടി15യുടെ മുഖ്യ എതിരാളി
Post Your Comments