റാസല്‍ഖൈമ: കഴിഞ്ഞ ഒക്ടോബര്‍ 14 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ റാസല്‍ഖൈമയില്‍ ഉപേക്ഷിക്കപ്പെട്ട 1,500 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. റാസല്‍ഖൈമ പോലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്വാന് അല്‍ നുവൈമിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതുകൂടാതെ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട 459 വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായി സെന്‍ട്രല്‍ ഓപ്പറേഷന് റൂം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദ് പറഞ്ഞു. ഈ വാഹനങ്ങളുടെ ഉടമകള്‍ക്ക് വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനും അവ വൃത്തിയാക്കുന്നതിനും 10 ദിവസ കാലാവധി നല്‍കിയതായും അദ്ദേഹം അറിയിച്ചു
Post Your Comments