
തിരുവനന്തപുരം : കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നു. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഡിസംബര്‍ 26 ഓടെ പുറപ്പെടുവിക്കും. ജനുവരി 11 ന് പുതിയ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും ഫെബ്രുവരി മധ്യത്തോടെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും രൂപികരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്‌പോര്‍ട്‌സ്-യുവജന കാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ അറിയിച്ചു. ഈയിടെ കേരള നിയമസഭ കായിക നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ അനുസരിച്ചാണ് തിരഞ്ഞെടുപ്പ്.
Post Your Comments