സ്പോർട്സ് കൗൺസിലിലും നിയമന വിവാദം. താത്കാലിക ഒഴിവുകളിൽ ഇന്റർവ്യൂ തിയതിക്ക് മുൻപ് നിയമനം നടത്തിയതായി പരാതി. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിൽ ഇടപെടൽ നടന്നതായി വിജിലൻസിന് പരാതി ലഭിച്ചു.
സംസ്ഥാനത്ത് പിൻവാതിൽ നിയമന വിവാദങ്ങൾ ഉയരുന്നതിനിടെയാണ് സ്പോർട്സ് കൗൺസിലിലും നിയമന വിവാദം പുകയുന്നത്. 2018 ൽ ഓപ്പറേഷൻ ഒളിമ്പ്യ പദ്ധതിക്കായി പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിൽ വിജ്ഞാപനത്തിൽ പറഞ്ഞ ഇന്റർവ്യൂ ഡേറ്റിന് മുൻപ് നിയമനം നടന്നതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല, മൂന്നുമാസത്തേക്ക് മാത്രമായിരുന്ന നിയമനം 33 മാസമായിട്ടും തുടരുകയാണെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല, ഓപ്പറേഷൻ ഒളിമ്പ്യ പദ്ധതിയുടെ ഭാഗമായി നടത്തിയ നിയമനങ്ങൾ പുനപരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.
Post Your Comments